Wednesday, January 14, 2015

മാതാപിതാ.................................

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്നത് തൃക്കവിയൂരപ്പന്റെ പ്രജയായി ജനിച്ചു എന്നതാണ് ഈയുള്ളവന്റെ അനുഭവം. എവിടെയും ഇതു സമര്‍ഥിക്കാനും വിളംബരം ചെയ്യുവാനും ( കഴിയുന്നിടത്തോളം) തയ്യാറുമാണ്.
ആരാണീ തൃക്കവിയൂരപ്പന്‍ എന്നതിലേ ഉള്ളൂ ആര്‍ക്കെങ്കിലും ( പ്രത്യേകിച്ച്, അവിടുത്തെ തട്ടകത്തിനരികില്‍ ജീവിക്കുന്നവര്‍ക്ക്- ഇതെന്റെ അനുഭവപാഠമാണ്- അരനൂറ്റാണ്ടോളം കാലത്തേത്) സംശയം തോന്നാവുന്നത്.

ഇപ്പറഞ്ഞ തൃക്കവിയൂരപ്പന്‍ ഭൗതികമായി വെറും ശിലാരൂപത്തിലുള്ള ഒരു ശിവലിംഗമാണ്. ഐതിഹ്യപ്രകാരം ആ ശിലാരൂപം ഈ മണ്ണില്‍, ഞാനിതേ നിമിഷം വരെ ജീവശ്വാസമാവാഹിച്ച ഈ മണ്ണില്‍, ത്രേതായുഗത്തില്‍ ജീവിച്ചിരുന്നു എന്ന് ഭാരതവര്‍ഷത്തിലാകമാനമുള്ള ജനതതി വിശ്വസിച്ചുവരുന്ന( ഇന്നത്തെ ഭാരതം എന്ന സങ്കല്പത്തിനുമെത്രയോ അതീത വിശാലമായ ഒരു ഭൂമണ്ഡലത്തില്‍!) പുരാണപുരുഷനായ ശ്രീരാമന്‍ എന്ന ത്രേതായുഗക്കാതലായ, അയോധ്യാധിപനായ മനുഷ്യാവതാരം തന്റെ അവതാരോദ്ദേശ്യം നിര്‍വഹിച്ചു സ്വപീഠമായ അയോധ്യയിലേക്കുമടങ്ങും വഴി പരിവാരസമേതം പ്രതിഷ്ഠിച്ച, ഇവിടുത്തെ മണ്ണില്‍ ദര്‍ഭചര്‍ത്തു ബലം വരുത്തി സ്വകരങ്ങളാല്‍ ചമച്ച, ദിവ്യലിംഗമാണെന്നത് തലമുറകളാല്‍ കൈമാറിവരുന്ന ഐതിഹ്യമാകുന്നു.  ത്രേതായുഗം ദ്വാപരയുഗത്തിനും പിന്നീടുകലിയുഗത്തിനും വഴിമാറിക്കൊടുത്തു എന്നതും മേല്പ്പറഞ്ഞ ഭാരതവര്‍ഷം എന്നു പറയപ്പെടുന്ന ഭൂഭാഗമാകെ വിശ്വസിച്ചുവരുന്ന ഒരു വസ്തുതയാണ്. ചരിത്രപരമായി ഇന്നു നിലനില്ക്കുന്ന ഇന്ത്യയിലെ ആരാധനാലയങ്ങളെ ആകമാനമെടുത്താല്‍ ഏറ്റവും പഴക്കം അവകാശപ്പെടാവുന്ന ഒന്ന് എന്ന് വിദേശീയരും സ്വദേശീയരുമായ അനവധി വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഒന്ന് എന്നതാണ് തൃക്കവിയൂര്‍ മഹാദേവക്ഷേത്രത്തെ കേരളക്കരയില്‍ പ്രസക്തമാക്കുന്നത്. ചരിത്ര/പുരാശാസ്ത്രഗവേഷകനായ ജോര്‍ജ്ജ് മൈക്കിളിന്റെ ഭാഷയില്‍ 'one of the greatest monuments in India'.

നാം ചരിത്രത്തെ എങ്ങനെ ഉള്‍ക്കൊണ്ടു, എങ്ങനെ അപഗ്രഥിച്ചു, എങ്ങനെ സ്വായത്തമാക്കി എന്നത് സ്വയം ചിന്തിക്കേണ്ടുന്ന വിഷയമാണ്. ചരിത്രപരമായി, ഐതിഹ്യപരമായി സ്വന്തം നാടിനെ നേര്‍ത്തതലത്തിലെങ്കിലും ഉള്‍ക്കൊണ്ടിട്ടുള്ള ഒരാള്‍ക്കും ആ മഹാദേവാലയത്തില്‍ ചോരവീഴ്ത്താന്‍ തോന്നില്ല. മൂവായിരത്തിമുന്നൂറേക്കര്‍കരഭൂമിയുള്ള ഒരു വില്ലേജിന്റെ മൂവായിരത്തി ഒരുനൂറേക്കറും സ്വന്തമായിട്ടുള്ള ഒരു ഈശ്വരരൂപിയുടെ പ്രജകളാണ് ഏതു ജാതി മതവിഭാഗത്തിലും പെടുന്ന ഈ നാട്ടിലെ മനുഷ്യരെല്ലാം. കവിയൂര്‍, കുന്നംതാനം, ഇരവിപേരൂര്‍, പടിഞ്ഞാറ്റുംചേരി, ഞാല്‍ഭാഗം, തോട്ടഭാഗം, ആഞ്ഞിലിത്താനം, മുരണീക്കരകളിലെയെല്ലാം പൊതുനിരത്തുകളടക്കം ഭൂമിയുടെ മുഴുവന്‍ അവകാശി 1921 വരെ തൃക്കവിയൂരപ്പന്‍ മാത്രമായിരുന്നു എന്നതു ചരിത്രവസ്തുത. ആയിരത്തിലേറെക്കൊല്ലമായി അതങ്ങനെതന്നെയായിരുന്നു. നൂറുകണക്കിനു നാടുകളായി പിരിഞുകിടന്ന കേരളക്കരയിലെ ഏതൊരു നാടുവാഴിയുമായി താരതമ്യം ചെയ്താലും ചക്രവര്‍ത്തിപദവി തൃക്കവിയൂരപ്പനുണ്ടായിരുന്നു എന്നു കരുതാം. ആ രാജപദവിയുടെ ചിഹ്നങ്ങളീല്‍ച്ചിലത് ആറിലേറെ പതിറ്റാണ്ടുകള്‍ക്കുശേഷം ഇക്കുറി ദേവസ്വം വക ഇരുട്ടറയ്ക്കു പുറത്തുവരികയും ചെയ്തു.

ഇക്കുറി, ഭഗവാന്‍ പള്ളിവേട്ടദിനത്തില്‍ ആറുപതിറ്റാണ്ടിനു ശേഷം പ്രൗഢിയുടെ ചിഹ്നങ്ങള്‍ മിക്കതുമണിഞ്ഞാണെഴുന്നള്ളിയത്- സ്വര്‍ണ്ണത്തലേക്കെട്ട്, സ്വര്‍ണ്ണച്ചട്ടം, സ്വര്‍ണ്ണയങ്കി. ഭഗവാന്റെ വിപുലമായ തിരുവാഭരണശേഖരത്തിന്റെ ഒരു ചെറിയ അംശം മാത്രം. തിരുവാഭരണം രെജിസ്ടറിലെ നൂറ്റിയെഴുപത്തിയഞ്ചിനുശേഷമുള്ള നമ്പര്‍ ഐറ്റങ്ങള്‍. ഒന്നാം നമ്പര്‍ തിരുവാഭരണമായ സ്വര്‍ണ്ണപ്രഭാമണ്ഡലം അടക്കം പല അത്യമൂല്യമായ നിധികളും ഇന്നും ഇരുള്‍ മറയ്ക്കപ്പുറത്താണ്.
കവിയൂര്‍ക്കാരാ, എന്താണു, മോഹനിദ്രയില്‍ മയങ്ങുന്നത്? ലഘുവായ പ്രശ്നങ്ങളില്‍ കുടുങ്ങി സ്വന്തം സ്വത്വത്തിന്റെ മഹിമകളില്‍ നിന്നു മുഖം തിരിക്കുന്നത്? 1900ത്തില്‍ തിരുവിതാംകൂര്‍ ഗവണ്മെന്റ് കവിയൂര്‍ ദേവസ്വം  ഏറ്റെടുക്കുമ്പോള്‍ അതിന്റെ സ്ഥാനം തിരുവിതാംകൂറില്‍ വൈക്കം, പദ്മനാഭസ്വാമിക്ഷേത്രം, ശുചീന്ദ്രം, തിരുവട്ടാര്‍, ഏറ്റുമാനൂര്‍, അമ്പലപ്പുഴ, കന്യാകുമാരി, ആറന്മുള, അമ്പലപുഴ, ഹരിപ്പാട്, പദ്മനാഭപുരം, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവയ്ക്കൊപ്പം പന്ത്രണ്ടാം സ്ഥാനത്തായിരുന്നു. ജനാധിപത്യസര്‍ക്കാരിനു കൈമാറുമ്പോള്‍ പതിമ്മൂന്നാമതായി തിരുവിതാംകൂര്‍ഭാഗത്തുനിന്നും ഒരു ക്ഷേത്രവും കൂടിയേ ചേര്‍ത്തുള്ളു- ശബരിമല.
ഇത്രയും അറിഞ്ഞ ആരെങ്കിലും ഞാനാണു കവിയൂര്‍ ക്ഷേത്രത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നു കരുതുമോ?
അജ്ഞത നമ്മെ സത്യത്തില്‍ നിന്ന്( ഈശ്വരനില്‍ നിന്ന്) അകറ്റി നിര്‍ത്തുന്ന ഇരുട്ടാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച ഒരു മതം എന്ന നിലയിലാണ് നാമിന്ന് ഹിന്ദു എന്നു വിളിക്കുന്ന മഹാസംസ്കാരം പ്രസക്തമാവുന്നതെന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടു സാക്ഷ്യപ്പെടുത്തുന്നത്. ആ ഇരുട്ടില്‍ നിന്നുകൊണ്ട് തൃക്കവിയൂരപ്പാ എന്ന് ആത്മാവില്‍ത്തട്ടിവിളിക്കാന്‍ കഴിയുന്നവര്‍ ചുരുക്കമാണ് എന്നതാണ് നമ്മുടെ നാടിന്റെ പ്രശ്നം. ഞാനില്ലയെങ്കില്‍ എല്ലാം താറുമാറാവും എന്ന് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഒരു പ്രദേശത്തു നിന്ന് വിളംബരം ചെയ്യുന്ന ആത്മക്കള്‍ വിളിച്ചുപറയാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യാനാവും?
അങ്ങനെയായിപ്പോയി നമ്മുടെ പൊതുമനസ്സ്.
ഭഗവാനേ!

Sunday, March 23, 2014

ദാരുമൂര്‍ത്തികളുടെ അഭൗമലാവണ്യം


കവിയൂര്‍ മഹാക്ഷേത്രത്തിന് എക്കാലത്തും ശ്രദ്ധയാകര്‍ഷിക്കാവുന്ന ഒട്ടേറെ സവിശേഷതകളുണ്ട്. എല്ലാ മഹാക്ഷേത്രങ്ങള്‍ക്കും അങ്ങനെയൊരു മഹിമയുണ്ട്. അതാണവയെ മഹാക്ഷേത്രങ്ങളാക്കുന്നതു തന്നെ. ഐതിഹ്യങ്ങളുടെ ഒരു പാരാവാരം തന്നെ കവിയൂര്‍മഹാക്ഷേത്രത്തെ ചുഴന്നുണ്ട്. കേരളക്കരയിലെ അതിദിവ്യമായ പ്രതിഷ്ഠകളിലൊന്നാണ് കവിയൂരിലെ ശിവലിംഗം. ത്രേതായുഗത്തില്‍ ശ്രീരാമന്‍ പ്രതിഷ്ഠിച്ചതാണെന്ന ഐതിഹ്യം തന്നെയാണ് അതിനുപോദ്ബലകമായുള്ളത്. പരശുരാമഭൂമിയായ ഗോകര്‍ണം മുതല്‍ കന്യാകുമാരിവരെയുള്ള ദേശത്തെ അഷ്ടാദശ(18) മഹാശിവാലയങ്ങളിലൊന്നായി ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നു. രാമഭക്തനായ ഹനുമാന്റെ സാന്നിധ്യം ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യത്തിനു മാറ്റുകൂട്ടുന്നു. കേരളക്കരയിലെ ഏറ്റവും പ്രമുഖമായ ഹനുമദ് സന്നിധിയായി കവിയൂര്‍ മഹാക്ഷേത്രത്തെ കണക്കാക്കുന്നവര്‍ കേരളത്തിന്റെ നാനാഭാഗങ്ങളിലുമുണ്ട്. അനേകം ചടങ്ങുകളുടെയും ആചാരങ്ങളുടെയും വൈചിത്ര്യം ഈ ക്ഷേത്രത്തിന്റെ സവിശേഷതയായുണ്ട്. അതീവ സമ്പന്നതയുടെ ഒരു ഭൂതകാലം ഇതിന് അവകാശപ്പെടാനുണ്ട്.ക്ഷേത്രത്തിന്റെ പൗരാണികതയും ഇവിടെയുള്ള രണ്ടു ശിലാശാസനങ്ങളും ശ്രദ്ധേയമാണ്.
പക്ഷേ ഇതിനെല്ലാമുപരി കവിയൂരിനെ അത്യന്തം പ്രസക്തമാക്കുന്ന ഒരു വസ്തുത ഇതിന്റെ ശില്പഗാംഭീര്യമാണ്. ക്ഷേത്രത്തിന്റെ ആകമാന ശില്പഭംഗി. ഇവിടുത്തെ ദാരുശില്പങ്ങളുടെയും ലോഹശില്പങ്ങളുടെയും മികവ്. ഈ കലാപരമായ ഗരിമകളെ പക്ഷേ നാട്ടുകാരെങ്കിലും അവഗണിക്കുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ശില്പ കുതുകികളെ ആകര്‍ഷിക്കുന്ന കവിയൂര്‍ മഹാദേവക്ഷേത്രത്തിലെ ദാരുശില്പങ്ങളുടെ അവസ്ഥ വളരെ ശോചനീയമാണ്. മതിയായ സംരക്ഷണമില്ലാതെ പലതും നാശത്തിന്റെ വക്കത്താണ്. കഴിഞ്ഞ വര്‍ഷം പടിഞ്ഞാറേ നടവാതിലിനു വടക്കുവശത്തുള്ള ഒരു ശില്പത്തിന്റെ പ്രഭാവലയം ഒരു വശത്ത് ഒടിഞ്ഞുപോയത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ക്ഷേത്രം അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ നിസ്സംഗത മടുപ്പിക്കുകയാണു ചെയ്തത്. ഈ അടുത്തിടയ്ക്കാണ്, ബലിക്കല്പ്പുരയിലെ ശില്പസമുച്ചയത്തിലെ ഏറ്റവും മികച്ചവയിലൊന്നായ രാമായണം വായിച്ച് സീതാരാമന്മാരെ കേള്‍പ്പിക്കുന്ന ഹനുമാന്റെ ശില്പത്തിന്റെ രണ്ടുകൈകളും രാമായണവും ഒടിഞ്ഞുപോയിരിക്കുന്നത് ശ്രദ്ധിച്ചത്. അത്രയും ഉയരത്തിലുള്ള ശില്പത്തിന്റെ കൈകള്‍ അടര്‍ത്തി മാടിയതുപോലെ ഒടിഞ്ഞിരിക്കുന്നത് ദുരൂഹതയുളവാക്കുന്ന ഒരു സംഭവം തന്നെയായിരുന്നു. നമസ്കാരമണ്ഡപത്തിന്റെ ഓടില്‍ നിര്മ്മിച്ച കഴുക്കോല്‍ പുച്ഛങ്ങള്‍ മുഴുവനും രണ്ടായിരത്തിയൊന്നിലെ അറ്റകുറ്റപ്പണിസമയത്ത് ഊരിവച്ചിട്ട് ഇന്നുവരെയും തിരിയെ ഘടിപ്പിച്ചിടില്ല എന്ന വസ്തുതയും അതിവിശിഷ്ടമായ അനവധി തിരുവാഭരണങ്ങള്‍- അത്യമൂല്യമായ സ്വര്‍ണ്ണപ്രഭാമണ്ഡലമടക്കം- എത്രയോകാലമായി സ്ട്രോംഗ് റൂമിന്റെ ഇരുളറയില്‍ കൂട്ടിയിട്ടിരിക്കുകയാണെന്നും ഓര്‍ക്കണം. പത്തുകൊല്ലം മുന്പ് ഹൈക്കോടതി ഉത്തരവിനെ ത്തുടര്‍ന്നാണ് പത്തുനാല്പതുകൊല്ലത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണ്ണത്തലേക്കെട്ടുകള്‍ പുറത്തെടുത്തത്. അതില്‍ ചട്ടങ്ങള്‍( കോലം എന്നു വടക്കോട്ടുപറയും- ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കുന്ന ചിത്രം കവിയൂര്‍ക്കാരടക്കം വലിയ ഭക്തിയോടെ കാണൂകയും സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്യും.) രണ്ടും ജീര്‍ണ്ണാവസ്ഥയിലായതിനാല്‍ എഴുന്നള്ളത്തിനെടുക്കാതെ വിഗ്രഹങ്ങളുടെ പിറകില്‍ പ്രഭപോലെ വച്ചതേയുള്ളു. ആകമാനം കീറിപ്പറിഞ്ഞതാണെങ്കിലും പള്ളിവേട്ടദിവസത്തെ രാവിലത്തെ ശിവേലിക്കെങ്കിലും നെറ്റിപ്പട്ടങ്ങള്‍ കെട്ടി എഴുന്നള്ളിക്കുമായിരുന്നു. ഇക്കൊല്ലത്തെ ഉത്സവത്തിന് അതുമുടങ്ങി. കേടുപാടുതീര്‍ക്കാന്‍ ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ടെന്നും അതു പൂര്‍ത്തിയാവാത്തതിനാലാണെഴുന്നള്ളിക്കാത്തതുമെന്നാണ് കിട്ടിയ വിശദീകരണം. കേരളത്തിന്റെ നാനാഭാഗത്തുനിന്നും പരമാവധി തലപ്പൊക്കമുള്ള ആനകളെത്തന്നെ എഴുന്നള്ളിക്കാന്‍ പെടാപ്പാടു പെടുന്ന നാം എന്തുകൊണ്ട് നമ്മുടെ സ്വന്തം ആനച്ചമയങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നു ശഠിക്കാന്‍ മറന്നുപോകുന്നു. അതുപോലെയാണു ദാരുശിലപങ്ങളുടെ കാര്യവും. ഇതൊന്നും മനസ്സിലാക്കാന്‍ വയ്യായ്കയാണോ കവിയൂരിലെ ആള്‍ക്കാരുടെ പ്രശ്നം??

അങ്ങനെയെങ്കില്‍ ഇതൊക്കെ മനസ്സിലാക്കാനും നമ്മുടെ നാടിന്റെ പ്രത്യേകതകളും മഹിമകളും എന്തെന്ന് അറിയാനുള്ള വഴികളെപ്പറ്റി നാം ആലോചിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.രാമൂകടകവുംലോകമറിയുന്ന ഫോട്ടോഗ്രാഫറന്മാരിലൊരാളായ ജോഗീന്ദര്‍ സിംഗും ചേര്‍ന്നു രചിച്ച "Glimpses of Architecture in Kerala' എന്ന ഗ്രന്ഥം കവിയൂരിനെ വാഴ്ത്തുന്നത് നാം അറിയേണം. ഈ ക്ഷേത്രത്തിന്റെ ശില്പഭംഗിയെക്കുറിച്ച് അവര്‍ പറഞ്ഞത് കേരളക്കരയിലെ ഏറ്റവും മികച്ചതെന്നാണ്. ആസ്ത്രേലിയക്കാരനായ പുരാവസ്തു ഗവേഷകന്‍ ജോര്‍ജ്ജ് മൈക്കിള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മഹത്തായ ശില്പസ്മാരകങ്ങളിലൊന്ന് എന്നാണ് നമ്മുടെ മഹാക്ഷേത്രത്തെ വാഴ്ത്തുന്നത്.
അതേ, മഹത്തരമാണ് ഈ ദാരു ശില്പങ്ങള്‍. ഒടിഞ്ഞും ചിതല്‍തിന്നും പോകാന്‍ വിധിക്കപ്പെടരുതാത്ത കലാരൂപങ്ങള്‍. നമ്മുടെ നാടിന്റെ കലാപാരമ്പര്യത്തിന്റെ ഏറ്റവും വലിയ ഈടുവയ്പ്പ്.
നല്ലതിനെ അംഗീകരിക്കാനും നെഞ്ചോടുചേര്‍ക്കാനുമുള്ള മനഃസ്ഥിതി ഇനിയെങ്കിലും ഉണ്ടായേ മതിയാവൂ നമുക്ക്. എന്തിനെയും അലസമായ ഒരു നിസ്സംഗതയോടെ പുച്ഛിച്ചു തള്ളുന്ന ആ മുഖമുണ്ടല്ലോ, ആ മനഃസ്ഥിതിയുണ്ടല്ലോ, ഇതാ ഈ ശില്പത്തിലെ കാലനെക്കൊല്ലുന്ന മഹാദേവന്റെ ക്രൗര്യത്തോടെ കുത്തിമലര്‍ത്താന്‍ ആവണം നമുക്ക്. എന്തൊരു ഗാംഭീര്യമാണെന്നു നോക്കൂ ഈ ശില്പത്തിന്! ശീകോവിലിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായി കൊത്തിവച്ചിരിക്കുന്ന മാര്‍ക്കണ്ഡേയ കഥയുടെ ഭാഗമാണ് ഈ ശില്പം......
 ഇത് നമുക്കൊരു മാര്‍ഗ്ഗദര്‍ശിനിയാവണം. ഇതുപോലുള്ള നൂറുകണക്കിനു ശില്പങ്ങളാണ് നമ്മുടെ നാട്ടിലെശില്പികള്‍ നമ്മുടെ മഹാക്ഷേത്രത്തില്‍ നാനൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കുമുന്പ് കൊത്തിവച്ചത്. നാമിതിനെ അറിയണം . അറിഞ്ഞാലേ അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാവൂ. അങ്ങനെയായാലേഈ മഹാക്ഷേത്രത്തിന്റെ മഹിമകള്‍ വെളിവാവൂ. എങ്കിലേ, നമുക്ക് നമ്മെത്തന്നെ തിരിച്ചറിയാനാവൂ. ശിവലിംഗത്തെതന്നോടുചേര്‍ത്തു പുണര്‍ന്നിരിക്കുന്നമാര്‍ക്കണ്ഡേയ കുമാരനെപ്പോലെ ........

Tuesday, December 25, 2012

നിത്യനിദാനം

1931-ലെ പതിവനുസരിച്ച് തൃക്കവിയൂരപ്പന്റെ നിത്യനിദാനം ഇങ്ങനെ:-
കാലത്ത് അഭിഷേകംകഴിഞ്ഞാല്‍ മലരുനിവേദ്യം കലേ അരയ്കാല്‍.
അത്താഴപ്പൂജയ്ക്ക് മലര് ഇടങ്ങഴി അരയ്കാല്‍
ഉഷപ്പൂജയില്‍ ശര്ക്കരപ്പായസം കാല്‍ ഇടങ്ങഴി അരിയുടേത്
വെള്ളനിവേദ്യം രണ്ടിടങ്ങഴി അരിയുടേത്.
എതൃത്തപൂജയ്ക്ക് വെള്ള നിവേദ്യം നാലിടങ്ങഴി അരിയുടേത്.
പന്തീരടിപ്പൂജയ്ക്ക് നാലിടങ്ങഴി അരിയുടെ വെള്ള നേദ്യമ്.
നവകത്തിന് അരേ അരയ്കാല്‍ ഇടങ്ങഴി അരിയുടേത്.
നവകം കഴിഞ്ഞ് ഒരിടങ്ങഴി അരേ അരയ്ക്കാല്‍ അരിയുടേത്.
പഞ്ചഗവ്യപ്പായസത്തിന്  കാല്‍ ഇടങ്ങഴി.
ഉച്ചപ്പൂജയ്ക്ക് ഒരു പറ
പന്തീരടിപ്പൂജയ്ക്ക് കാലിടങ്ങഴി അരിയുടെ പാല്‍പ്പായസം.
അത്താഴപ്പൂജയ്ക്ക് രണ്ടിടങ്ങഴി അരിയുടെ വെള്ള നേദ്യം.
അത്താഴപ്പൂജയ്ക്ക് കാലേ അരയ്ക്കാല്‍ ഇടങ്ങഴിയുടെ അപ്പം.

കാലാനുസൃതമായി നേദ്യത്തിന്റെ അളവില്‍ ഗണ്യമായ കുറവുവരുത്തിയിട്ടുണ്ടെങ്കിലും ഏതെങ്കിലുമൊന്ന് നിര്‍ത്തി ഉത്തരവുള്ളതായി അറിയില്ല. ഇതിലെത്ര നേദ്യങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്???
ഇന്നലെ അത്താഴപ്പൂജകഴിഞപ്പോള്‍ അപ്പം നേദിച്ചിട്ടില്ലെന്നു കണ്ട് ചോദിച്ചപ്പോള്‍ നാലുവര്ഷത്തോളമായി ആ സംഭവം ഇല്ല എന്നറിഞ്ഞു. ഏതാനും വര്‍ഷം മുന്പുവരെ ഇത് കണ്ടിട്ടുള്ളതുമാണ്.
പ്രത്യേകം ഉത്തരവൊന്നുമില്ലാതെ നേദ്യം നിര്‍ത്തിയത് എന്തുകൊണ്ടാണ്? കവിയൂരിലിരിക്കുന്ന സബ്‌ഗ്രൂപ്പ് ഓഫീസര്‍ വിചാരിച്ചാല്‍ നൂറ്റാണ്ടുകളായി നടന്നുവന്ന ചടങ്ങുകള്‍ നിര്‍ത്താനാവുമോ? ദേവന് അത്യാവശ്യം വേണ്ട നേദ്യങ്ങളും ക്ഷേത്രച്ചടങ്ങുകളും ഇല്ലാതാക്കാനാണോ മാസം പത്തുമുപ്പതിനായിരം രൂപ ശമ്പളം നല്കി ഒരാളെ സബ്‌ഗ്രൂപ്പ് ഓഫീസറായി നിയമിക്കുന്നത്?
ഉത്തരം പറയേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്.
പറയിക്കാനുള്ള ചുമതലയോ?

Sunday, December 23, 2012

ഉത്സവവിശേഷങ്ങള്‍

1931 ജൂലൈ 17ന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് തൃക്കവിയൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ വകയിരുത്തലുകള്‍:
ഒന്നുമുതല്‍ നാലുവരെ ഉത്സവദിനങ്ങളില്‍ ആനകള്‍ രണ്ടുവീതം.
അഞ്ച് ആറ് ഉത്സവദിനങ്ങളില്‍ ആനകളുടെ എണ്ണം മൂന്നുവീതം.
ഏഴുമുതല്‍ പത്തുവരെ ഉത്സവദിനങ്ങളില്‍ എഴുന്നള്ളിപ്പാനകള്‍ ആറുവീതം.
സദ്യ.
ഒന്നാം ഉത്സവം-  മുത്താഴം മൂന്നു പറയുടേതും അത്താഴം രണ്ടു പറയുടേതും.
രണ്ടാം ഉത്സവം-  '' അഞ്ച്   ''                            മൂന്നു ''
മൂന്നാം ഉത്സവം- ''  അഞ്ച് '' ''                           മൂന്ന്  ''
നാലം ഉത്സവം-  ''  ഏഴ് ''                                നാല് ''
അഞ്ചാം ഉത്സവം '' ഏഴ് ''''''                             നാല് '''
ആറാം ഉത്സവം-  '' പത്ത് ''                              അഞ്ച് ''
ഏഴാം ഉത്സവം -  ''പന്തണ്ട് ''                             ആറ് ''
എട്ടാം ഉത്സവം -'' പതിനഞ്ച് ''                             ഏഴ് ''
ഒന്പതാം ഉത്സവം- ''ഇരുപത്തിനാല് ''                  ഏഴ് ''
പത്താം ഉത്സവം -  '' പതിനാറ് ''                        അഞ്ച് ''
കലാപരിപാടികള്‍
രണ്ടാം ഉത്സവം മുതല്‍ ഒന്പതാം ഉത്സവം വരെ ചാക്യാര്‍ കൂത്ത് ദിവസവും
പത്താം ഉത്സവത്തിന് നങ്ങ്യാര്‍കൂത്ത്
പത്തുദിവസവും പാഠകം
മൂന്നാം ഉത്സവം മുതല് എട്ടാം ഉത്സവം വരെ എല്ലാ ദിവസവും ഓട്ടന്‍തുള്ളല്‍
വേലകളില് ഏഴുമുതല്‍ ഒന്പതുവരെ ദിവസങ്ങളില്‍
നാല്, ആറ്. എട്ട് ഉത്സവ ദിനങ്ങളില്‍ കഥകളി.
കൂടാതെ ഞാണിന്മേല്‍ക്കളി, വാളേറ്, ചാട്ടം എന്നീ വിദ്യകള്‍ ദിവസവും. എഴുന്നള്ളിപ്പിനു മുന്പില്‍ ദിവസേന വിശേഷാല്‍ ഘട്ടിയം.( 365 ദിവസവും അത്താഴ ശിവേലിക്കു മുന്പില്‍ ഘട്ടിയം പതിവുണ്ടായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എണ്പതുകളുടെ ആദ്യത്തില്‍ അതു നിന്നുപോയി. എഴുന്നള്ളിപ്പിനുമുന്പില്‍ വെള്ളിവടി പിടിച്ച് ഭഗവാനെ കീര്‍ത്തിക്കുന്ന ചടങ്ങായിരുന്നു ഇത്.)
ഉത്സവത്തിന്റെ എല്ലാ ദിവസവും വിശേഷാല്‍ ചെണ്ടമേളം, പഞ്ചവാദ്യം, നാദസ്വരം എന്നിവ ഉണ്ടായിരുന്നു.
എല്ലാ ദിവസത്തെയും എഴുന്നള്ളത്തിന് എഴുന്നള്ളിപ്പാനകളിലും അകമ്പടി ആനകളിലും ആലവട്ടം വെണ്ചാമരം പിടിക്കാറുണ്ടായിരുന്നു. അതിനു മാത്രമായി നാലുരൂപാ പത്തുചക്രം വകയിരുത്തിയിരുന്നു.
ആകെ ഉത്സവച്ചിലവ് 2528 രൂപ 21 ചക്രം വകയിരുത്തിയിരുന്നു.
  റീജന്റ് മഹാറാണിയുടെ - 17- 07-1931-ലെ 9/31 നമ്പര്‍ റെവന്യൂ ഉത്തരവ് പ്രകാരം ചീഫ് സെക്രട്ടറി കെ. ജോര്‍ജ് ഒപ്പുവച്ച പതിവു പുസ്തകത്തിന് 192 പേജുകളുണ്ട്. മഹാക്ഷേത്രത്തിലെ നിത്യനിദാനങ്ങള്‍ക്കും മാസവിശേഷങ്ങള്‍ക്കും ആട്ട വിശേഷങ്ങള്ക്കും ഉള്ള തുക ഇനം തിരിച്ച് വകയിരുത്തിയിരിക്കുന്നതിനൊപ്പം കീഴീടു ദേവസ്വങ്ങളായ തൃക്കക്കുടി മഹാദേവക്ഷേത്രം , കുന്നന്താനം ഭഗവതീക്ഷേത്രം എന്നിവിടങ്ങളിലെ നിത്യനിദാനച്ചിലവും നിശ്ചയിച്ചിരിക്കുന്നു.
തൃക്കവിയൂര്‍ മഹാദേവക്ഷേത്രത്തിലേക്ക് അടിയന്തരങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന വാര്‍ഷിക വിഹിതം-10910 രൂപ 18 ചക്രം 7 കാശ്.
കുന്നന്താനം ഭഗവതിക്ഷേത്രം- 224 രൂപ 13 ചക്രം 8 കാശ്
തൃക്കക്കുടി ക്ഷേത്രം - 99 രൂപ 20 ചക്രം 4 കാശ്
മേല്ശാന്തിയുടെ ശമ്പളം 25 രൂപയായിരുന്നു. തിരുവാഭരണങ്ങളുടെ ചുമതലയുള്ളതിനാല്‍ 250/- രൂപ കെട്ടിവയ്ക്കണമായിരുന്നു. രണ്ടുകീഴ്ശാന്തിമാര്‍ക്ക് പന്ത്രണ്ടുരൂപ വീതം. ശ്രീകാര്യത്തിന്റെ ശമ്പളം 15 രൂപ. അക്കൗണ്ടന്റിനും സ്ടോര്‍ക്കീപ്പര്‍ക്കും പത്തുരൂപ വീതം.

Friday, March 16, 2012

ഉത്സവം 2012- ചിത്രങ്ങളിലൂടെ

കൊടിയേറ്റ്
കൊടിയേറിയ ആവേശം
ഏഴാം ഉത്സവം വേലയ്ക്കെഴുന്നള്ളത്ത്




എഴുന്നള്ളത്ത്!!

ഉത്സവസന്ധ്യ
എട്ടാം ഉത്സവം വേലയ്ക്കെഴുന്നള്ളത്ത്
പൊന്നിന്‍തലേക്കെട്ടണിഞ്ഞുള്ളശ്രീബലി ഒന്പതാമുത്സവം
വലിയകാഴ്ചശ്രീബലി
വലിയകാഴ്ചശ്രീബലി 
വലിയകാഴ്ചശ്രീബലി
വേലയ്ക്കെഴുന്നള്ളത്തിന്റെ ഗാംഭീര്യം
വേലയ്കെഴുന്നള്ളത്ത്
സേവ
ആറാട്ട്

Sunday, January 8, 2012

ഉത്സവത്തുടക്കം

അങ്ങി നെഉത്സവം വന്നു. കൊടിയേറ്റിന് വര്‍ഷങ്ങള്‍ക്കു ശേഷമാണിത്രയും തിരക്ക്. ഇനി ഉത്സവത്തി ന്റെ നാളുകള്‍. പക്ഷേ , ഉത്സവം എങ്ങിനെയൊക്കെയായിരിക്കും ? ഉത്സവത്തെക്കുറിച്ച് അധികം സങ്കല്‍പങ്ങളുള്ളതായിരിക്കാം എന്റെപ്രശ്നം . കവിയൂരിന്റെ ഉത്സവത്തിന്റെ പഴയശോഭകളെക്കുറിച്ചുള്ള കേട്ടറിവുകള്‍!
ഇക്കൊല്ലത്തെ ഉത്സവത്തിന് ഉപയോഗിക്കുന്ന പണവും പ്രയത്നവും ഉണ്ടെങ്കില്‍ പഴയരീതിയിലേക്ക് ഉത്സവപ്പകിട്ടുകള്‍ എത്തിക്കാന്‍ വിഷമമില്ല. പക്ഷേ, പലരുടെയും അഭിപ്രായത്തിന്റയും പ്രയത്നത്തിന്റെയും അര്‍ഥം മറ്റെന്തോ ആകുന്നു. അതൊരു കുറ്റമായിക്കാണുകയല്ല. പുതിയ പുതിയ ട്രെന്ഡുകള്‍ പലതും യഥാര്‍ഥ അവസ്ഥയിലേക്ക് എത്തിനോക്കാന്‍ പോലും താത്പര്യമില്ലാത്ത പ്രവൃത്തികളാണെന്നു നാം തിരിച്ചരിയുന്നില്ലെന്നസങ്കടം പ്രകടിപ്പിച്ചെന്നേയുള്ളു. കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാതെ ചെയ്യുന്നപ്രവൃത്തി വെറും കാട്ടിക്കൂട്ടല്‍ മാത്രമായിപ്പോകുന്നു. മൂന്നുവര്‍ഷം മുന്‍പുനടന് ന കാട്ടിക്കൂട്ടല്‍ കെട്ടുകാഴ്ചയു ടെ ക്ഷീണം ഇന്നും പൂര്‍ണ്ണമായി മാറിയിട്ടില്ല എന്നതും ചിന്തിക്കണം.
കവിയൂരിലേതെന്നല്ല, ഏതു മഹാക്ഷേത്രത്തിലെയും ഉത്സവം വെറുമൊരുകെട്ടുകാഴ്ചയല്ല. നൂറ്റാണ്ടുകളിലൂടെഉരുത്തിരിഞ്ഞുവന്നതാണ് പലചടങ്ങുകളും. നടക്കുന്നസ്ഥലം, അതിന്റെ പശ്ചാത്തലം, സമയം ഒക്കെ അറിഞ്ഞുതന്നെവേണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒന്നിനെ കൈകാര്യം ചെയ്യാന്‍.
കവിയൂരുത്സവത്തിന് എട്ടോ പത്തോ പന്ത്രണ്ടോ വരെ ആനകള്‍ എഴുന്നള്ളിക്കപെടുമായിരുന്നു എന്നാണറിവ് (ഒന്പതാം ഉത്സവത്തി നുമാത്രമല്ല! ഒന്നു മുതല്‍ ഒന്പതുവരെ ഉത്സവത്തിന്റെ ചടങ്ങുകള്‍ ക്രമമാ യി വികസിക്കുന്ന രീതിയിലായിരുന്നു അന്നത്തെ സംവിധാനം. ഒന്പതാം ഉത്സവമാകട്ടെ കവിയൂര്‍ ക്ഷേത്രത്തിന്റെ സകലപ്രൗഢികളെയും സമന്വയിപ്പിക്കുന്ന ഒന്നായിരുന്നു താനും). ആള്‍ത്തിരക്കും അതുപോലെയായിരുന്നു. ( ഒ രു പഴമക്കാരന്‍ പറഞ്ഞത്, പള്ളിവേട്ടദിവസം വെളുപ്പി നെ ഞാലീക്കണ്ടം കവലയില്‍ മാത്രം ഇരുപതിനായിരത്തില്പരം കട്ടന്‍കാപ്പി വില്കപ്പെടുമായിരുന്നു എന്നാണ്. പള്ളിവേട്ടയെഴുന്നള്ളത്തു കണ്ടുമടങ്ങുന്നവര്‍ക്കു വേണ്ടി!). മണിമല -പമ്പാതടത്തിലെ ഏറ്റവും വലിയ ഉത്സവങ്ങള്‍- ആറന്മുള അഞ്ചാം പുറപ്പാട്, കവിയൂര്‍ പള്ളിവേട്ട, ചെങ്ങന്നൂര്‍ ആറാട്ട്, തിരുവല്ല ഉത്രശീവേലി എന്നിങ്ങനെ പഴമക്കാര്‍ നാലെണ്ണം  നിരത്തിപ്പറയുമായിരുന്നു. ആചാരപ്പൊലിമയും ഗാംഭീര്യവും തന്നെയായിരുന്നു ഈ നാലുത്സവങ്ങളളെയും വേറിട്ടു നിര്‍ത്തിയത്. കാലപ്രവാഹത്തില്‍ എപ്പോഴോ ദേവസ്വത്തിന് ഉത്സവങ്ങള്‍ പഴയ പൊലിപ്പോടെനടത്താനാവാ തെവന്നപ്പോള്‍ ഈ ഉത്സവങ്ങളുടെയും പൊലിമയും വ്യാപ്തിയും നഷ്ടപ്പെട്ടു പിന്നെഅവശേഷിക്കുന്നത് പഴയതി ന്റെനിഴല്‍ മാത്രമാണ്. ആ നിഴലുകളെ എങ്ങനെ കാലാനുസൃതമായി പൊലിപ്പിച്ചെടുക്കാം എന്ന ചോദ്യമാണ് ഈ സ്ഥലങ്ങളിലെയെല്ലാം ഉത്സവനടത്തിപ്പുകാരെ അലട്ടുന്ന മുഖ്യപ്രശ്നം.
 അങ്ങനെയാരോകണ്ടെത്തിയ മറുപടിയാണ് തൃശ്ശൂര്പൂരം മോഡലിലുള്ള ഗജമേളയും മറ്റും.
ഇവിടെ ആലോചനയില്‍ വരാന്‍ ബോധപൂര്‍വം അനുവദിക്കാത്ത ചിലസത്യങ്ങളുണ്ട്.ട് . ഒന്നാമതായി പുരങ്ങള്‍ പൊതുവേ മതില്കകങ്ങളിലല്ല നടക്കുന്നത്. വിശാലമാ യവെളിയിടങ്ങളിലാണ്. ഒരു കിലോമീറ്ററോളം വീതിയും രണ്ടുകിലോമീറ്ററില്‍ കുറയാതെ നീളവുമുള്ള ആറാട്ടുപുഴപ്പാടത്തെ പൂരത്തെ എങ്ങനെ രണ്ടേക്കര്‍ മാത്രം വിസ്താരമുള്ള കവിയൂരമ്പലത്തിന്റെ മതില്കകത്ത് പറിച്ചുനടാനാവും? തൃശ്ശൂരിലെയും നെമാറയിലെയും കാവശ്ശേരിയിലെയുമൊക്കെ പൂരപ്പറമ്പുകള്‍ അതിവിശാലമാണ് . ലക്ഷക്കണക്കിന് ആളുകളെയും മുപ്പതോ നാല്പ തോ നൂറോ ആനകളെയും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വിശാലം. ക്ഷേത്രമതിലകത്ത് അത്തരമൊ രുകൂടിക്കാഴ്ചയ്ക്ക്സ്ഥലമില്ല . അത് അതിനുള്ള വേദിയുമല്ല. എട്ടേക്കര്‍ വിസ്തൃതിയുള്ള വൈക്കത്ത്എഴുന്നള്ളത്തി ന് ഒന്പതാനകളെ മാത്രം പങ്കെടുപ്പിക്കുന്നത് അതിന്റെ ആചാരത്തില്‍ അത്രത്തിന്റെ ആവശ്യമേയുള്ളു എന്നതിനാലാണ്. നഗരമധ്യത്തിലുള്ള വൈക്കത്ത് ഇപ്പോഴത്തെ വിഭവശേഷി വച്ച് പതിന ഞ്ചോഇരുപത്തിയൊന്നോ ആനകളെ നിഷ്പ്രയാസം എഴുന്നള്ളിക്കാം. പക് ഷേ ജനക്കൂട്ടത്തെ മറക്കണമെന്നു മാത്രം.
കവിയൂരിലേത് അങ്കുരാദി ഉത്സവമാണ്. മുളയിട്ട് അതിന്റേതായ അനുഷ്ഠാന ഗാമ്ഭീര്യത്തോടെ നടത്തുന്ന ഒന്ന്. അതിനെ വെറും പടഹാദി( പുരം പോലെ ആനയ്ക്കും മേളത്തിനും വെടിക്കെട്ടിനും മാത്രം പ്രാധാന്യമുള്ളത്) ഉത്സവമാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ദയനീയമായ ഒരു സംഭവമായിരിക്കും. ഒന്നുമുതല്‍ എട്ടുവരെയുള്ള ഉത്സവങ്ങളിലൂടെ തുടര്‍ന്നുവരുന്ന ചടങ്ങുകളുടെ പാരമ്യത്തിലെത്തുന്ന ദിനം എന്നതാണ് പള്ളിവേട്ട ദിവസത്തെ പ്രാധാന്യം. അല്ലാതെ അതൊരു ഒറ്റപ്പെട്ട ഉത്സവമല്ല. പഴമക്കാര്‍ അങ്ങനെ സംവിധാനം ചെയ്തതുതന്നെ അനിയന്ത്രിതമായ തിരക്ക് ഒരേ സമയത്ത് ഉണ്ടാവാതിരിക്കാന്‍ കൂടിയാവണം . ( ഏഴാം ഉത്സവത്തിന്റെ സേവ ദേവന്മാരുടെ സേവയും എട്ടാമുത്സവത്തിന്റേത് സ്ത്രീകളടക്കം നാട്ടുകാര്‍ക്കുവേണ്ടിയുള്ളതും ഒന്പതാമുത്സവത്തിന്റേ തു മറ്റുള്ളദേശങ്ങളില്‍ നിന്നു വരുന്നവര്‍ക്കുവേണ്ടിയെന്നുമൊക്കെവിശ്വാസം നിലനിന്നിരുന്നു. പള്ളിവേട്ടദിവസം അതിഥികളെ സത്കരിക്കേണ്ടതിനാല്‍ നാടുകാരുടെ പ്രാതിനനിധ്യം കുറവാകുമായിരുന്നു. പല വലിയ ഉത്സവങ്ങളും ഇങ്ങനെ ക്രമത്തോടെയായിരുന്നു വിന്യസിച്ചിരുന്നത്. അതുകൊണ്ടുതന്നെഎണ്ണത്തിലും വണ്ണത്തിലും ഏഴ്, എട്ട്, ഒന്പത്ദിവസങ്ങളില്‍ നേരിയ വ്യത്യാസമേഉണ്ടായിരുന്നുള്ളു)   മതില്കകത്തി ന്റെസ്വാസ്ഥ്യത്തില്‍ നടക്കുന്നഎഴുന്നള്ളത്തുകളുടെശോഭയാണതി ന്റെ തനിമ. ആനകളുടെഎണ്ണം കൂടിയാലും കുറഞ്ഞാലും എത്രയൊക്കെ കുടമാറ്റങ്ങള്‍ നടന്നാലും ഉത്സവത്തിന്റെ പരമ്പരാഗ തചൈതന്യം നിലനില്കണം. പൂരം മട്ടിലുള്ള കാഴ്ചകളിലേക്ക് സ്ഥിരമായി വഴുതിമാറാന്‍ ശ്രമിച്ചാല്‍ നമുക്കു നഷ്ടപ്പെടുന്നത് നൂറ്റാണ്ടുകളാ യി ലക്ഷക്കണക്കി നുവിശ്വാസികളെയും ഉത്സവക്കമ്പക്കാരെയും ആകര്‍ഷിച്ച സാക്ഷാല്‍ കവിയൂരുത്സവം തന്നെയാവും .





Sunday, December 25, 2011

കവിയൂരിന്റെ ഉത്സവദിനങ്ങളിലേക്ക് ഇനി വിരലിലെണ്ണാന്‍ മാത്രം ദിവസങ്ങള്‍ ....................എന്താണ് ആദിവസങ്ങളുടെ പ്രസക്തി? നാടുനീളെ ഉത്സവം കണ്ടുനടന്നകാലത്ത് മനസ്സിലായത് കവിയൂരെന്ന കുഗ്രാമത്തി ലെ മഹാക്ഷേത്രത്തിലെ ഉത്സവത്തിന്റെ വലിപ്പമായിരുന്നു. എണ്പതുകളില്‍ കവിയൂരുത്സവം ദേവസ്വം ബോര്‍ഡ് ഒരുവഴിപാടു പോലെ നടത്തി വരുന്നകാലത് ത് പെരുന്നയിലെ കാവടിയാട്ടം ഏറ്റവും വലി യ ഉത്സവമായിരുന്ന നാരകത്ര വാസി ഗോപനും പായിപ്പാട് സുരേഷുമൊക്കെ ആദ്യമായികവിയൂരില്‍ ഹനുമദ്ജയ ന്തിദിനത്തിലെ ആള്‍ത്തിരക്കുകണ്ട് അമ്പരപ്പെട്ടത് ഓര്മ്മയില്‍ വരുന്നു. എന്നും അത് -പള്ളിവേട്ടയും -തിരക്കി ന്റെഉത്സവമായിരുന്നു .ഹനുമദ്ജയന്തിദിനത്തി ലെആളിനെക്കണ്ട്അമ്പരന്നവരോട്അന്നുപഋഅഞതും പള്ളിവേട്ടയ്ക്ഇതിലുമെത്രയോഎന്നരീതിയിലായിരുന്നു അത് സത്യവുമാണ്. പള്ളിവേട്ട ദിനത്തില്‍ അന്നും വീട്ടില്‍( കവിയൂരിലെയു മ്പരിസരപ്രദേശങ്ങളിലെയും എല്ലവീടുകളിലും) ബന്ധുക്കളുടെയും മിത്രങ്ങളുടെയും തിരക്കായിരുന്നു. അന്നും അത്ഭുതപ്പെട്ടിട്ടുണ്ട് മൂന്നോ നാലോആനകള്‍ മാത്രം പങ്കെടുക്കുന്ന ഒരെഴുന്നളത്ത് കാണാന്‍ വേണ്ടി എന്താണിത്രയും ആള്ത്തിരക്കെന്ന്! വീണ്ടും ഏതാനും കൊല്ലങ്ങള്‍ പിന്നിട് ട്കോട്ടയത് ത്ജോലിക്കാരനാ യവര്‍ഷം തിരുനക്കര ഉത്സവത്തിന്റെഒന്പതാനത്തകര്‍പ്പും പള്ളിവേട്ട ദിനത്തില്‍ വെള്ളിക്കുടയെടുക്കുന്നസമയത് തെയ്ത്തെ ആവേശവും ഒക്കെകവിയൂരി ലെഎഴുന്നള്ളത്തി ന്റെദാരിദ്ര്യം മനസ്സിലാക്കിത്തന്നു. പക് ഷേഅപ്പോഴു മ്നഗരമധ്യത്തില്‍ നടക്കുന് നതിരുനക്കരയുത്സവത്തി ന്റെആള്‍ത്തിരക് ക്ഒട്ടും ഭ്രമിപ്പിച്ചില്.ല കവിയൂരുത്സവത്തി ന്റെഉള്‍ നാടന്‍ തിരക് കഒട്ടും കുറവായിരുന്നില് ലഎന്നതുതന് നെകാരണം . ഉത്സവനടത്തിപ്പി ന്റെഭാഗമാവാന്‍ തൊട്ടടുത്തകൊല്ലം അവസ്രമുണ്ടായപ്പോള്‍ തിരുനക്കരയിലെയും ഏറ്റുമാനൂരെയും തൃപൂണീത്തുറയിലെയുമൊക് കെഎഴുന്നള്ളത്തി ന്റെഗമ്ഭീര്യ മ്എങ്ങ നെകവിയൂരി ല്‍ പുനഃസൃഷ്ടിക്കമെന്നായിരുന് നുഅന്വേഷണം. അന്ന ത്പലതും എത്തിപ്പിടിക്കാനാവാത് തസ്വപ്നങ്ങളാ യിതോന്നി
ഒ രു തവ ണഉത്സവം നടത്,തി സാമ്പത്തികപ്രതിസന് ധിമനസ്സിലാ,യി ഏറെക്കു റെപരാജയം നേരിട്ടിരിക്കുന് നസാഹചര്യ്ത്തിലാണ് മുടങ്ങാ തെപള്ളിവേട്ടദിനത്തി ലെഉത്സവബ ലിതൊഴാനെത്തുന് ന്കൈമ്മളപ്പൂപ്പന്‍( വലിയമ്മായിയു ടെഅഛന്‍) ഇക്കു റിവേലയ്ക്കെഴുന്നള്ളത്തുകാണണമെന് നുപറഞ് ഞ്എ ന്റെകൂ ടെകൂടിയ.ത് ദൂ രെനിന് നേഎഴുന്നള്ളത് ത്സാകൂതം വീക്ഷിച് ചഅദ്ദേഹം അല്പമുറക്കെത്തന് നെപറ,ഞു ങ്ങ്,ഹാ തൃക്കവിയൂരപ്പ ന്റെഎഴുന്നള്ളത്തിപ്പം ഇത്തരത്തിലാ യോഎന്.ന് എന്താണങ്ങ നെപറയാന്‍ കാരണമെന് നുഞാന്‍ ചോദിച്.ചു ( താരതമ്യേ,ന കീറലുകളീല്ലാത് തനെടിപ്പട്ടവു ം എണ്ണം തികഞ് ഞനാലാനകളുമുള്[ള[പ്പോള്‍ പരാതിക് ക് എ ന്തുകാരണം എന്നായിരുന് നുഎ ന്റെചോദ്യത്തി ന്റെആഴം . കുന്ന്ന്താനത്തുകാരനും തൃക്കവിയൂരപ്പ ന്റെപ്രജയുമാ യഅദ്ദേഹം പറ,ഞു എ,ടാ പള്ളിവേട് ടദിവസത് തെശിവേലിക് ക്  ചട്ടവും നെടിപ്പട്ടവും കുടയും ആലവട്ടവും വെഞ്ചാമരവും മുന്പില്‍ വായിക്കുന് നകുഴലു മ്എല്ലാം സ്വര്ണ്ണമാ. സ്വര്ണ്ണത്തലേക്കെട്(ട് നെറ്റിപ്പട്ടം) ഉണ് ട്എന്ന അറിവും വച് ച്അഹങ്കരിച്ചിരുന് നഞാന്‍ സംശയിച്.ചു
 നെവര്‍ഷങ്ങളാ യിനടത്ടി യതേടലില്‍ കവിയൂരുത്സവം പത്തന്ംതിട് ടജില്ലയു ടെവടക്കുകിഴക്കന്‍ മേഖലയിലും കോട്ടയം ജില്ലയു ടെതെക്കുകിഴക്കന്‍ മേഖലയിലും ഉത്സവം എന് നവാക്കി ന്റെ പ്രതീകമാവാന്‍ കാരണം അതി ന്റെആഡംബരമായിരുന് നുഎന് നുമനസ്സിലാക്.കി
അ,തെ ശബരിമ ലഅയ്യപ്പ ന്റെ തിരുവാഭരണവും ഏടുമാനൂരപ്പ ന്റെഏഴരപ്പൊന്നാനയും വൈക്കത് തെഅഷ്ടമിത്തിടമ്പി ന്റെഗാംഭീര്യവും ഒക് കെവാര്‍ത്തകളില്‍ കൊട്ടിഘോഷിക്കാന്‍ വെമ്പുന് നതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ ഡ്കവിയൂരിന്റെയും ആറന്മുളയുടെയുമൊക് കെതിരുവാഭര ണ ശേഖരം എന് നേസ്ട്രോങ്ങ്‌റൂമി ന്റെഇരുട്ടിലേക് കുതള്!ളി ഏറ്റവും കൂടുതല്‍ നഷ്ടം കവിയൂരിനാണെന് നുതോന്നുന്.നു അപാ രസ്വത്തിനുടമയും അതിവിശിഷ്ടമായ സ്വര്‍ണ്ണപ്രഭാമണ്ഡലം ചാര്‍ത്തിവിരാജിച്ചിരുന്നവനുമായത്@ക്കവിയൂരപ്പന്‍ ഇപ്പോള്‍ ഉത്സവകാലത്തുപോലും നിരാഭരണനാ.ണ്