Sunday, December 23, 2012

ഉത്സവവിശേഷങ്ങള്‍

1931 ജൂലൈ 17ന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് തൃക്കവിയൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ വകയിരുത്തലുകള്‍:
ഒന്നുമുതല്‍ നാലുവരെ ഉത്സവദിനങ്ങളില്‍ ആനകള്‍ രണ്ടുവീതം.
അഞ്ച് ആറ് ഉത്സവദിനങ്ങളില്‍ ആനകളുടെ എണ്ണം മൂന്നുവീതം.
ഏഴുമുതല്‍ പത്തുവരെ ഉത്സവദിനങ്ങളില്‍ എഴുന്നള്ളിപ്പാനകള്‍ ആറുവീതം.
സദ്യ.
ഒന്നാം ഉത്സവം-  മുത്താഴം മൂന്നു പറയുടേതും അത്താഴം രണ്ടു പറയുടേതും.
രണ്ടാം ഉത്സവം-  '' അഞ്ച്   ''                            മൂന്നു ''
മൂന്നാം ഉത്സവം- ''  അഞ്ച് '' ''                           മൂന്ന്  ''
നാലം ഉത്സവം-  ''  ഏഴ് ''                                നാല് ''
അഞ്ചാം ഉത്സവം '' ഏഴ് ''''''                             നാല് '''
ആറാം ഉത്സവം-  '' പത്ത് ''                              അഞ്ച് ''
ഏഴാം ഉത്സവം -  ''പന്തണ്ട് ''                             ആറ് ''
എട്ടാം ഉത്സവം -'' പതിനഞ്ച് ''                             ഏഴ് ''
ഒന്പതാം ഉത്സവം- ''ഇരുപത്തിനാല് ''                  ഏഴ് ''
പത്താം ഉത്സവം -  '' പതിനാറ് ''                        അഞ്ച് ''
കലാപരിപാടികള്‍
രണ്ടാം ഉത്സവം മുതല്‍ ഒന്പതാം ഉത്സവം വരെ ചാക്യാര്‍ കൂത്ത് ദിവസവും
പത്താം ഉത്സവത്തിന് നങ്ങ്യാര്‍കൂത്ത്
പത്തുദിവസവും പാഠകം
മൂന്നാം ഉത്സവം മുതല് എട്ടാം ഉത്സവം വരെ എല്ലാ ദിവസവും ഓട്ടന്‍തുള്ളല്‍
വേലകളില് ഏഴുമുതല്‍ ഒന്പതുവരെ ദിവസങ്ങളില്‍
നാല്, ആറ്. എട്ട് ഉത്സവ ദിനങ്ങളില്‍ കഥകളി.
കൂടാതെ ഞാണിന്മേല്‍ക്കളി, വാളേറ്, ചാട്ടം എന്നീ വിദ്യകള്‍ ദിവസവും. എഴുന്നള്ളിപ്പിനു മുന്പില്‍ ദിവസേന വിശേഷാല്‍ ഘട്ടിയം.( 365 ദിവസവും അത്താഴ ശിവേലിക്കു മുന്പില്‍ ഘട്ടിയം പതിവുണ്ടായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എണ്പതുകളുടെ ആദ്യത്തില്‍ അതു നിന്നുപോയി. എഴുന്നള്ളിപ്പിനുമുന്പില്‍ വെള്ളിവടി പിടിച്ച് ഭഗവാനെ കീര്‍ത്തിക്കുന്ന ചടങ്ങായിരുന്നു ഇത്.)
ഉത്സവത്തിന്റെ എല്ലാ ദിവസവും വിശേഷാല്‍ ചെണ്ടമേളം, പഞ്ചവാദ്യം, നാദസ്വരം എന്നിവ ഉണ്ടായിരുന്നു.
എല്ലാ ദിവസത്തെയും എഴുന്നള്ളത്തിന് എഴുന്നള്ളിപ്പാനകളിലും അകമ്പടി ആനകളിലും ആലവട്ടം വെണ്ചാമരം പിടിക്കാറുണ്ടായിരുന്നു. അതിനു മാത്രമായി നാലുരൂപാ പത്തുചക്രം വകയിരുത്തിയിരുന്നു.
ആകെ ഉത്സവച്ചിലവ് 2528 രൂപ 21 ചക്രം വകയിരുത്തിയിരുന്നു.
  റീജന്റ് മഹാറാണിയുടെ - 17- 07-1931-ലെ 9/31 നമ്പര്‍ റെവന്യൂ ഉത്തരവ് പ്രകാരം ചീഫ് സെക്രട്ടറി കെ. ജോര്‍ജ് ഒപ്പുവച്ച പതിവു പുസ്തകത്തിന് 192 പേജുകളുണ്ട്. മഹാക്ഷേത്രത്തിലെ നിത്യനിദാനങ്ങള്‍ക്കും മാസവിശേഷങ്ങള്‍ക്കും ആട്ട വിശേഷങ്ങള്ക്കും ഉള്ള തുക ഇനം തിരിച്ച് വകയിരുത്തിയിരിക്കുന്നതിനൊപ്പം കീഴീടു ദേവസ്വങ്ങളായ തൃക്കക്കുടി മഹാദേവക്ഷേത്രം , കുന്നന്താനം ഭഗവതീക്ഷേത്രം എന്നിവിടങ്ങളിലെ നിത്യനിദാനച്ചിലവും നിശ്ചയിച്ചിരിക്കുന്നു.
തൃക്കവിയൂര്‍ മഹാദേവക്ഷേത്രത്തിലേക്ക് അടിയന്തരങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന വാര്‍ഷിക വിഹിതം-10910 രൂപ 18 ചക്രം 7 കാശ്.
കുന്നന്താനം ഭഗവതിക്ഷേത്രം- 224 രൂപ 13 ചക്രം 8 കാശ്
തൃക്കക്കുടി ക്ഷേത്രം - 99 രൂപ 20 ചക്രം 4 കാശ്
മേല്ശാന്തിയുടെ ശമ്പളം 25 രൂപയായിരുന്നു. തിരുവാഭരണങ്ങളുടെ ചുമതലയുള്ളതിനാല്‍ 250/- രൂപ കെട്ടിവയ്ക്കണമായിരുന്നു. രണ്ടുകീഴ്ശാന്തിമാര്‍ക്ക് പന്ത്രണ്ടുരൂപ വീതം. ശ്രീകാര്യത്തിന്റെ ശമ്പളം 15 രൂപ. അക്കൗണ്ടന്റിനും സ്ടോര്‍ക്കീപ്പര്‍ക്കും പത്തുരൂപ വീതം.

No comments: