Tuesday, December 25, 2012

നിത്യനിദാനം

1931-ലെ പതിവനുസരിച്ച് തൃക്കവിയൂരപ്പന്റെ നിത്യനിദാനം ഇങ്ങനെ:-
കാലത്ത് അഭിഷേകംകഴിഞ്ഞാല്‍ മലരുനിവേദ്യം കലേ അരയ്കാല്‍.
അത്താഴപ്പൂജയ്ക്ക് മലര് ഇടങ്ങഴി അരയ്കാല്‍
ഉഷപ്പൂജയില്‍ ശര്ക്കരപ്പായസം കാല്‍ ഇടങ്ങഴി അരിയുടേത്
വെള്ളനിവേദ്യം രണ്ടിടങ്ങഴി അരിയുടേത്.
എതൃത്തപൂജയ്ക്ക് വെള്ള നിവേദ്യം നാലിടങ്ങഴി അരിയുടേത്.
പന്തീരടിപ്പൂജയ്ക്ക് നാലിടങ്ങഴി അരിയുടെ വെള്ള നേദ്യമ്.
നവകത്തിന് അരേ അരയ്കാല്‍ ഇടങ്ങഴി അരിയുടേത്.
നവകം കഴിഞ്ഞ് ഒരിടങ്ങഴി അരേ അരയ്ക്കാല്‍ അരിയുടേത്.
പഞ്ചഗവ്യപ്പായസത്തിന്  കാല്‍ ഇടങ്ങഴി.
ഉച്ചപ്പൂജയ്ക്ക് ഒരു പറ
പന്തീരടിപ്പൂജയ്ക്ക് കാലിടങ്ങഴി അരിയുടെ പാല്‍പ്പായസം.
അത്താഴപ്പൂജയ്ക്ക് രണ്ടിടങ്ങഴി അരിയുടെ വെള്ള നേദ്യം.
അത്താഴപ്പൂജയ്ക്ക് കാലേ അരയ്ക്കാല്‍ ഇടങ്ങഴിയുടെ അപ്പം.

കാലാനുസൃതമായി നേദ്യത്തിന്റെ അളവില്‍ ഗണ്യമായ കുറവുവരുത്തിയിട്ടുണ്ടെങ്കിലും ഏതെങ്കിലുമൊന്ന് നിര്‍ത്തി ഉത്തരവുള്ളതായി അറിയില്ല. ഇതിലെത്ര നേദ്യങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്???
ഇന്നലെ അത്താഴപ്പൂജകഴിഞപ്പോള്‍ അപ്പം നേദിച്ചിട്ടില്ലെന്നു കണ്ട് ചോദിച്ചപ്പോള്‍ നാലുവര്ഷത്തോളമായി ആ സംഭവം ഇല്ല എന്നറിഞ്ഞു. ഏതാനും വര്‍ഷം മുന്പുവരെ ഇത് കണ്ടിട്ടുള്ളതുമാണ്.
പ്രത്യേകം ഉത്തരവൊന്നുമില്ലാതെ നേദ്യം നിര്‍ത്തിയത് എന്തുകൊണ്ടാണ്? കവിയൂരിലിരിക്കുന്ന സബ്‌ഗ്രൂപ്പ് ഓഫീസര്‍ വിചാരിച്ചാല്‍ നൂറ്റാണ്ടുകളായി നടന്നുവന്ന ചടങ്ങുകള്‍ നിര്‍ത്താനാവുമോ? ദേവന് അത്യാവശ്യം വേണ്ട നേദ്യങ്ങളും ക്ഷേത്രച്ചടങ്ങുകളും ഇല്ലാതാക്കാനാണോ മാസം പത്തുമുപ്പതിനായിരം രൂപ ശമ്പളം നല്കി ഒരാളെ സബ്‌ഗ്രൂപ്പ് ഓഫീസറായി നിയമിക്കുന്നത്?
ഉത്തരം പറയേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്.
പറയിക്കാനുള്ള ചുമതലയോ?

No comments: