ഹനുമത്ജയന്തി ആഘോഷത്തിനായി ഒരുക്കങ്ങളെല്ലാമായി. വഴിയോരങ്ങൾ കാടുതെളിഞ്ഞ് മിനുങ്ങി. അമ്പലത്തിലേക്കുള്ള വഴി തോരണങ്ങൾ ചാർത്തി വിളങ്ങുന്നു.
ശനിയാഴ്ച ഹനുമത്ജയന്തിയാണ്. ഞാലിക്കണ്ടം മുതൽ കിഴക്കേ നടവരെയുള്ള വഴി ജനങ്ങൾ നിറഞ്ഞ് ഒഴുകുന്ന ദിനത്തിലേക്ക് തയ്യാറെടുക്കുകയാണ്.
വീണ്ടും പതിനഞ്ചുദിവസം കൂടിയുണ്ട് ഉത്സവത്തിന്. ലഹരിയാർന്ന ഉത്സവകാലത്തിന്.
പിന്നെ കവിയൂരിന്റെയും സമീപഗ്രാമങ്ങളുടെയും വഴികളിലൂടെ തേവരുടെ പ്രൗഢഗംഭീരമായ എഴുന്നള്ളത്തിന്റെ ലഹരിയിൽ ആറാടും. പള്ളിവേട്ടയ്ക്കിത്തവണ ആനകൾ ഏതൊക്കെയാണ്!
തിരുവാമ്പാടി ശിവസുന്തർ
ഗുരുവായൂർ വലിയകേശവൻ
കോങ്ങാടു കുട്ടിശ്ശങ്കരൻ
പാമ്പാടി രാജൻ
ഈരാറ്റുപേട്ട അയ്യപ്പൻ
പിന്നെ ചില ഇടത്തരക്കാരും
മട്ടന്നൂരിന്റെ മേളം മേമ്പൊടി
കവിയൂരിന് ഉത്സവഭ്രാന്തു പിടിക്കാൻ ഇതിലേറെയെന്തു വേണം!


No comments:
Post a Comment