സന്ധ്യ പതിനെട്ടാംപടിയ്ക്കുതാഴെ സജീവമാകുകയാണ്. ശനിയാഴ്ച. ഇതൊരു സാധാരണ കാഴ്ചയാണ്. ഇന്ന് തിരക്ക് കുറവാണെന്നു മാത്രം.
ഇങ്ങനെയാണ് സന്ധ്യകള്‍. ചെമ്പന്‍വെളിച്ചം പൂശിയ കാഴ്ചകളുടെ കേദാരം. വരുന്നതിലേറെയും പുറംനാട്ടുകാരാണെങ്കിലും സ്ഥിരം വൈകുന്നേരമിറങ്ങുന്ന നാടുകാരും സ്ഥലം പിടിച്ചിട്ടുണ്ട്. പലരും ക്ഷേത്രദര്‍ശ്ശനത്തിനെത്തിയതല്ലെന്നു മാത്രം. വെറുതെ വൈകുന്നേരത്തെ സവാരിയ്ക്കിറങ്ങിയവര്‍. കവിയൂരിന്റെ ഹൃദയഭൂമിയിലെ സന്ധ്യാചിത്രത്തിന്റെ സജീവത നിലനിര്‍ത്തുന്നത് ഇവരും ക്ഷേത്രദര്‍ശ്ശനത്തിന് പലദേശങ്ങളില്‍ നിന്നെത്തുന്നവരും ചേര്‍ന്നാണ്. എണ്ണ, സമ്പ്രാണി കര്‍പ്പൂരം വില്‍ക്കുന്ന കടകളില്‍ ആളുകളുടെ തിരക്ക്. ചുമ്മാവര്‍ത്തമാനം പറഞ്ഞ് അവിടെയുമിവിടെയും കൂടിനില്‍ക്കുന്ന സ്ഥിരം താരങ്ങള്‍. ദീപാരധനയുടെ മണി. തെളിയുന്ന വഴിവിളക്കുകള്‍......
സന്ധ്യ!
ഇവിടെനിന്നുവേണം ഗ്രാമദര്‍ശ്ശനത്തിനിറങ്ങാന്‍.
എന്തൊക്കെയുണ്ട് കാണാന്‍?
കാണാനേയുള്ളു.
കണ്ടാലേ മനസ്സിലാവൂ. ഇതൊരു വേദിയാവണം.
ജീവിതം തിരിയ്ക്കാന്‍ പലനാടുകളില്‍ തങ്ങാന്‍ വിധിയ്ക്കപ്പെട്ട എന്റെ നാടുകാര്‍ക്ക് ഇതൊരു സുഖസ്മരണയുടെ നിറവുണര്‍ത്തട്ടെ.
No comments:
Post a Comment