Thursday, January 7, 2010

ഉത്സവത്തിന്റെ പൊരുൾ

വർഷങ്ങൾ നീങ്ങിയാലും നടത്തിപ്പുകാർ മാറിയാലും മാറാതെ നിൽക്കുന്ന ചില നിമിഷങ്ങളാണ്‌ ഉത്സവങ്ങളെ ആകർഷകമാക്കുന്നതെന്നു തോന്നുന്നു. അവ സ്മരണകളെ തൊട്ടുണർത്തുകയും നിത്യനൂതനത്വത്തിന്റെ നിറം വമിക്കുകയുമ്മ് ചെയ്യുന്നു.
കവിയൂരിലെ ഈ വർഷത്തെ ഉത്സവം എന്തുകൊണ്ടും നിറം കെട്ടതാവാൻ സാധ്യതയുണ്ടായിരുന്നു. ഉത്സവനടത്തിപ്പ്‌ മുഖ്യ കാരണമായി എല്ലാ വർഷവും ചെയ്യാറുള്ളതുപോലെ ക്ഷേത്രോപദേശക സമിതി രൂപീകരിക്കുവാൻ ഇക്കൊല്ലം സാധിച്ചില്ല. അതുകൊണ്ട്‌ സ്വാഭാവികമായും ഉത്സവ നടത്തിപ്പ്‌ ദേവസ്വത്തിന്റെ തലയിൽ വന്നു. അറുപതുകൊല്ലം മുൻപ്‌ നിശ്ചയിച്ച നിരക്കിൽ കിട്ടുന്ന പടിത്തരം കൊണ്ട്‌(7500 രൂപ) ഒരു ദിവസത്തെ ഉത്സവം പോലും നടത്താനാവില്ല. വിശ്വാസികളുടെ വഴിപാടു പരിപാടികൾ ലഭിച്ചില്ലെങ്കിൽ ഉത്സവം ചടങ്ങു മാത്രമാവും എന്ന് പൊതുവേ ആശങ്കയുയർന്നു. പിരിവോ പ്രചാരണങ്ങളോ ഉണ്ടായില്ല. കൊടിയേറ്റു കഴിഞ്ഞാണ്‌ നോട്ടീസ്‌ വിതരണം നടന്നുതുപോലും. അതും ക്ഷേത്രത്തിൽ വരുന്നവർക്കു മാത്രം.

പക്ഷേ കൊടിയേറ്റിന്റെ സമയത്തെ ആൾക്കൂട്ടം തന്നെ ഉത്സവത്തിന്റെ നിറം പാടേ മങ്ങില്ല എന്ന സൂചന നൽകി.
കേട്ടറിഞ്ഞും നാൾ ഓർമ്മവച്ചും ഓരോദിവസവും ജനം വർദ്ധിച്ചുവന്നു.
ഏഴാം ഉത്സവത്തിന്റെ വേലയ്ക്കെഴുന്നള്ളത്തിന്‌ പതിവും ജനം എത്തിയതോടെ ഉത്സവം നിരമണിഞ്ഞു.
രാത്രിയിൽ പ്രത്യേകിച്ചൊന്നും സംഭക്കില്ലെന്നു കരുതിയ കഥകളിക്കാകട്ടെ വയോധികനായ കഥകളിയാചാര്യൻ മടവൂർ വാസുദേവൻ നായരുടെ ഹനുമാൻ ഗംഭീരമാവുകയും ചെയ്തു.



അങ്ങനെ ഇന്ന്‌ എട്ടാം ഉത്സവദിനം!

No comments: